ലോകത്ത് ഒറ്റദിവസം 33.8 ലക്ഷം കേസുകൾ

ലോകത്ത് ഒറ്റദിവസം 33.8 ലക്ഷം കേസുകൾ

ന്യൂയോർക്ക്: ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം മൂന്ന് കോടി എഴുപത് ലക്ഷം പിന്നിട്ടു. ഇതുവരെ 3,70,92,253 പേർക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ആകെ മരണസംഖ്യ 10,72,146 ആയി ഉയർന്നു. അമേരിക്കയിൽ സ്ഥിതി ഗുരുതരമായി തുടരുകയാണ് 78 ലക്ഷത്തിലധികം പേർക്കാണ് ഇതുവരെ വൈറസ് ബാധിച്ചത്. മരണസംഖ്യ രണ്ട് ലക്ഷത്തി പതിനെട്ടായിരം കടന്നു.

രോഗ വ്യാപനം നിയന്ത്രണാതീതമായ സ്പെയിൻ തലസ്ഥാനമായ മഡ്രിഡിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. പല നഗരങ്ങളും ലോക്ഡൗണിനു സമാനമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. രോഗബാധിതരുടെ എണ്ണത്തിൽ രണ്ടാം സ്ഥാനത്തുള്ള ഇന്ത്യയിൽ കഴിഞ്ഞ മൂന്നാഴ്ചയിലേറെയായി പുതിയ കൊവിഡ് കേസുകളിൽ 20 ശതമാനത്തോളം കുറവുണ്ടായി. സെപ്തംബർ പകുതിയിൽ ഒരു ലക്ഷത്തോളം എത്തിയ പ്രതിദിന രോഗികളുടെ എണ്ണം ഇപ്പോൾ ശരാശരി 75000 എന്ന നിലയിലേക്ക് കുറഞ്ഞു. രാജ്യത്തെ ആകെ രോഗികളുടെ എണ്ണം എഴുപത് ലക്ഷത്തോടടുത്തു. മരണം 1.07 ലക്ഷമായി ഉയർന്നു.

കോവിഡ് ലോകത്തിന്റെ പലഭാഗത്തായി ഉദ്ഭവിച്ചതാണെന്നും തങ്ങൾ ആദ്യം കണ്ടെത്തി റിപ്പോർട്ട് ചെയ്തിട്ടേയുള്ളൂ വെന്നും ചൈനയുടെ വാദം. ആദ്യം പ്രതിവിധി ചെയ്തെന്നും ചൈന അവകാശപ്പെട്ടു. ലോകാരോഗ്യ സംഘടനയുടെ കീഴിൽ നടക്കുന്ന കൊവാക്സ് പരീക്ഷണങ്ങൾക്ക് ചൈന പിന്തുണ നൽകിയെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. കൊവാക്സിനെ പിന്തുണയ്ക്കാൻ കൂടുതൽ രാജ്യങ്ങൾ മുന്നോട്ടുവരുമെന്നാണു പ്രതീക്ഷയെന്നും ചൈനീസ് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.