അബുദാബി: യുഎഇയില്‍ ഇന്ന് 1717 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. അഞ്ച് മരണവും റിപ്പോർട്ട് ചെയ്തു. 1960 പേർ രോഗമുക്തി നേടി. രാജ്യത്ത് രോഗം ബാധിച്ച 440355 പേരില്‍ 422696 പേർ രോഗമുക്തി നേടി. 237479 ടെസ്റ്റ് നടത്തിയതില്‍ നിന്നാണ് 1717 പേർക്ക് രോഗം സ്ഥിരീകരിച്ചത്.