യുഎഇയില്‍ പൊടിക്കാറ്റടിക്കുമെന്ന് മുന്നറിയിപ്പ്

യുഎഇയില്‍ പൊടിക്കാറ്റടിക്കുമെന്ന് മുന്നറിയിപ്പ്

ദുബായ്: യുഎഇയില്‍ ഇന്നും പൊടിക്കാറ്റടിക്കുമെന്ന് കാലാവസ്ഥ നിരീക്ഷണകേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഉച്ചവരെ പൊടിക്കാറ്റുണ്ടാകും. താപനില 35 ഡിഗ്രി സെല്‍ഷ്യസിലേക്ക് ഉയരും. ഉള്‍പ്രദേശങ്ങളിലും കിഴക്കന്‍ മേഖലകളിലും കാഴ്ചപരിധി കുറച്ചുകൊണ്ട് കാറ്റ് വീശും.

വടക്ക് പടിഞ്ഞാറ് ദിശയില്‍ മണിക്കൂറില്‍ 45 കിലോമീറ്റർ വേഗതയിലാണ് കാറ്റ് വീശുക. വാഹനമോടിക്കുന്നവർ ജാഗ്രതപാലിക്കണമെന്ന് അധികൃതർ ഓർമ്മിപ്പിച്ചു. അലർജിയടക്കമുളള അസുഖങ്ങളുളളവർ വേണ്ട മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്ന് ആരോഗ്യരംഗത്തുളളവർ മുന്നറിയിപ്പ് നല്‍കി.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.