വത്തിക്കാൻ: നോമ്പിലെ വലിയ ആഴ്ചയിൽ യൂറോപ്പ് സീറോ മലബാർ മിഷൻ മെത്രാൻ മാർ സ്റ്റീഫൻ ചിറപ്പത്തിന്റെ നേതൃത്വത്തിൽ ബൈബിൾ കൺവെൻഷൻ സംഘടിപ്പിക്കുന്നു. റവ.ഫാ. ഡൊമിനിക് വാളമനാലിൽ നയിക്കുന്ന കൺവെൻഷനിൽ റവ.ഫാ. ഡാനിയേൽ പൂവണ്ണത്തിൽ , ജസ്റ്റിസ് കുര്യൻ ജോസഫ്, സന്തോഷ് കരുമാത്ര എന്നിവർ വചന പ്രഘോഷണം നടത്തും.
ബൈബിൾ കൺവെൻഷനിൽ വചനശുശ്രൂഷ, അനുതാപ ശുശ്രൂഷ, ദിവ്യകാരുണ്യ ആരാധന എന്നിവയും ഉണ്ടായിരിക്കും.
മാർച്ച് 29, 30, 31 തീയതികളിൽ വൈകുന്നേരം നാല് മുതൽ 6.30 വരെ(CET)യിലും വൈകുന്നേരം മൂന്നു മുതൽ 5.30 വരെ (GMT) യും നടത്തപ്പെടും. പ്രശസ്ത ധ്യാന ഗുരുക്കന്മാർ നയിക്കുന്ന വചന ശുശ്രൂകളിൽ സൂമിലൂടെയും യൂട്യൂബിലൂടെയും പങ്കെടുക്കാവുന്നതാണ്.