ദുബായ്: ദുബായുടെ ആദ്യ നാനോ ഉപഗ്രഹം ഡിഎം സാറ്റ് -1 വിക്ഷേപിച്ചു. കസാഖിസ്ഥാനിലെ ബെയ്കന്നൂർ വിക്ഷേപണ കേന്ദ്രത്തില്‍ നിന്ന് ഇന്നലെ രാവിലെ 10.07 നായിരുന്നു വിക്ഷേപണം. വൈകീട്ട് 4.42 ന് സിഗ്നലുകളും ലഭിച്ചു തുടങ്ങി. 21 നായിരുന്നു വിക്ഷേപണം നേരത്തെ തീരുമാനിച്ചിരുന്നത്. സാങ്കേതിക തടസ്സങ്ങള്‍ കാരണം വിക്ഷേപണം നീട്ടുകയായിരുന്നു.
ഇന്നലെ റഷ്യന്‍ നിർമ്മിത സോയൂസ് 2.1 റോക്കറ്റ് മുഖേനയാണ് വിക്ഷേപണം നടത്തിയത്. കാലാവസ്ഥ നിരീക്ഷണത്തിനായാണ് ഡിഎം സാറ്റ്-1. 18 രാജ്യങ്ങളിൽ നിന്നുള്ള 32 ചെറു ഉപഗ്രഹങ്ങളും ഇതിനൊപ്പം വിക്ഷേപിച്ചു.