ഷാർജ: ഷാർജയില്‍ നിന്ന് കല്‍ബയിലേക്ക് 60 മിനിറ്റുകൊണ്ട് എത്താന്‍ സാധിക്കുന്ന കല്‍ബാ റോഡ് ഷാർജ ഭരണാധികാരി ഡോ ഷെയ്ഖ് സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമി ഉദ്ഘാടനം ചെയ്തു. എമിറേറ്റിലെ നിരവധി വികസന പ്രവർത്തനങ്ങളുടെ ഭാഗമായാണ് പുതിയ റോഡ് നിർമ്മിച്ചിരിക്കുന്നത്. ഒരു ബില്ല്യണ്‍ ദിർഹം ചെലവിട്ടാണ് റോഡ് നിർമ്മാണം പൂർത്തിയാക്കിട്ടുളളത്. കല്‍ബ ദി ഫ്ലാഗ് സ്ക്വയറില്‍ നിന്ന് വാദി അല്‍ ഹിലൗ വരെ 26 കിലോമീറ്ററാണ് റോഡിന്‍റെ നീളം. ഇതില്‍, 12.5 കിലോമീറ്റർ നീളമുളള വാദി അല്‍ ഹിലൗ റോഡ് ഉള്‍പ്പെടുന്ന കല്‍ബ റോഡില്‍ ഇരട്ടപാതകളാണുളളത്. 26 വീതിയും മൂന്ന് ജംക്ഷനുകളും 10 ക്രോസിംഗുകളും റോഡില്‍ ഉള്‍പ്പടുന്നുണ്ട്.450 മീറ്റർ നീളമുളള, മലനിരകളിലേക്കുളള ടണല്‍ റോഡ് കൂടാതെ വാദി മാദിഖ് റോഡ് 8.5 കിലോമീറ്റർ ദൈർഘ്യമുളളതാണ്. ഇതു കൂടാതെ 2 കിലോ മീറ്റർ ദൈർഘ്യമുളള യഹർ ലഗൂണ്‍ പദ്ധതിയുള്‍പ്പടെ കല്‍ബാ റോഡിന് ഇരുവശങ്ങളിലുമായി നടക്കുന്ന നിരവധി വികസന പദ്ധതികളും ഭരണാധികാരി വിലയിരുത്തി.