അബുദാബി: യുഎഇയില്‍ ഇന്ന് 2172 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ചികിത്സയിലായിരുന്ന 2348 പേര്‍ രോഗമുക്തി നേടിയപ്പോള്‍ പുതിയതായി ആറ് മരണങ്ങള്‍ കൂടി രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു.
കഴിഞ്ഞ 24 മണിക്കൂറിനിടെ നടത്തിയ 2,09,079 കോവിഡ് പരിശോധനകളില്‍ നിന്നാണ് പുതിയ കോവിഡ് രോഗികളെ കണ്ടെത്തിയത്. ഇന്നുവരെയുള്ള കണക്കുകള്‍ പ്രകാരം രാജ്യത്ത് 4,44,398 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരില്‍ 4,27,188 പേരാണ് ഇതിനോടകം രോഗമുക്തരായത്. 1451 പേര്‍ മരണപ്പെടുകയും ചെയ്‍തു.