ഉപ ഭരണാധികാരിയുടെ വിയോഗം; ദുബായിൽ 10 ദിവസത്തെ ദുഖാചരണം

ഉപ ഭരണാധികാരിയുടെ വിയോഗം; ദുബായിൽ 10  ദിവസത്തെ ദുഖാചരണം

ദുബായ്: ദുബായ് ഉപഭരണാധികാരിയും യുഎഇ ധനകാര്യമന്ത്രിയുമായ ഷെയ്ഖ് ഹംദാന്‍ ബിന്‍ റാഷിദ് അല്‍ മക്തൂമിന്റെ വിയോഗത്തില്‍ ആദരവ‍് അർപ്പിച്ച് ദുബായില്‍ പതാക പകുതി താഴ്ത്തിക്കെട്ടും. 10 ദിവസത്തെ ദുഖാചരണത്തിന്റെ ഭാഗമായാണിത്.

ഔദ്യോഗിക ദുഖാചരണത്തിന്റെ ഭാഗമായി സർക്കാർ സ്ഥാപനങ്ങളും കേന്ദ്രങ്ങളും നാളെ മുതല്‍ മൂന്ന് ദിവസം പ്രവർത്തിക്കില്ല. 1971 മുതല്‍ യുഎഇ മന്ത്രിസഭയുടെ ഭാഗമായ ഷെയ്ഖ് ഹംദാന്‍ ബിന്‍ റാഷിദ് അല്‍ മക്തൂമിന്റെ വിയോഗവാർത്ത ദുബായ് ഭരണാധികാരിയും സഹോദരനുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം ട്വിറ്ററിലൂടെയാണ് അറിയിച്ചത്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.