65 വയസ് കഴിഞ്ഞവർക്കും അഞ്ച് വയസ്സിനുതാഴെയുളള കുട്ടികള്‍ക്കും ഗർഭിണികള്‍ക്കും ഭിന്നശേഷിക്കാർക്കും, ദുബായ് ഹെല്‍ത്ത് അതോറിറ്റി സൗജന്യ ഫ്ലൂ വാക്സിന്‍ സൗകര്യമൊരുക്കുന്നു. പ്രൈമറി ഹെല്‍ത്ത് കെയർ സെന്‍ററില്‍ നിന്നും മെഡിക്കല്‍ ഫിറ്റ്നസ് സെന്‍ററുകളില്‍ നിന്നും ഫ്ലു വാക്സിന്‍ എടുക്കാം. സ്വദേശികള്‍ക്കും ഫ്ലു വാക്സിന്‍ സൗജന്യമാണ്. മറ്റുളളവർക്ക് ദുബായില്‍ 50 ദിർഹമാണ് വാക്സിനേഷന്‍ നിരക്ക്