ദുബായ് യുഎഇയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ നടത്തിയ 248,372 ടെസ്റ്റില്‍ 2,304 പേർക്ക് കോവിഡ് ബാധ സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് 453,069 പേർക്കായി രോഗബാധ. അഞ്ച് മരണം കൂടി റിപ്പോർട്ട് ചെയ്തതോടെ രാജ്യത്ത് ആകെ മരണസംഖ്യ 1477. 2,428 പേർ കൂടി രോഗമുക്തി നേടിയതോടെ ആകെ രോഗമുക്തർ 436,463 ആയി ഉയർന്നു.