ഒമാനില്‍ കുട്ടികള്‍ക്കും ക്വാറന്റീന്‍ നിർബന്ധം

ഒമാനില്‍ കുട്ടികള്‍ക്കും ക്വാറന്റീന്‍ നിർബന്ധം

മസ്കറ്റ്: രാജ്യത്തെത്തുന്ന കുട്ടികള്‍ ഉള്‍പ്പടെയുളളവർക്ക് ക്വാറന്റീന്‍ നിർബന്ധമാണെന്ന് ഒമാന്‍. 18 വയസിന് താഴെയുളളവർക്കും ഇത് ബാധകമാണ്.


യാത്ര തനിച്ചാണെങ്കില്‍ വീട്ടില്‍ തന്നെ ക്വാറന്റീന്‍ പൂർത്തിയാക്കണം. മറിച്ച് കുടുംബത്തോടൊപ്പമാണെങ്കില്‍ ഇന്‍സ്റ്റിറ്റ്യൂഷണല്‍ ക്വാറന്റീന്‍ പൂർത്തിയാക്കണം. അത് കഴിഞ്ഞ് കോവിഡ് പിസിആർ ടെസ്റ്റ് എടുത്ത് നെഗറ്റീവെന്ന് ഉറപ്പിക്കണം.


യാത്ര സഹാല പ്ലാറ്റ് ഫോമിലൂടെ ഹോട്ടല്‍ ബുക്ക് ചെയ്ത ശേഷമായിരിക്കണമെന്ന് നേരത്തെ തന്നെ നിർദ്ദേശം നല്‍കിയിരുന്നു.കോവിഡ് വ്യാപനം ശക്തമായതോടെ കടത്ത നടപടികളിലേക്ക് കടക്കുകയാണ് ഒമാന്‍. അതേസമയം സ്കൂളുകളില്‍ ഓണ്‍ലൈന്‍ പഠനം തന്നെ തുടരുകയാണ്. ഇന്ന് മുതല്‍ രാത്രികാല കർഫ്യൂവും നിലവില്‍ വന്നു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.