യാത്രക്കാരന് സഹായഹസ്തമേകിയ പോലീസുകാരനെ പ്രശംസിച്ച് അബുദാബി കിരീടാവകാശി

യാത്രക്കാരന് സഹായഹസ്തമേകിയ പോലീസുകാരനെ പ്രശംസിച്ച് അബുദാബി കിരീടാവകാശി

ഷാർജ: സഹായമനസ്തിയെന്നത് യുഎഇയെന്ന രാജ്യത്തില്‍ ആഴത്തില്‍ വേരൂന്നിയ മൂല്യങ്ങളിലൊന്നാണ്. ഷാ‍ർജ പോലീസിലെ അഹമ്മദ് ഹസന്‍ അല്‍ ഹമദി അതൊന്നുകൂടി തെളിയിച്ചിരിക്കുന്നു.

'ജനങ്ങളെ വിശ്വസ്തതയോടെ സേവിക്കുകയും സമൂഹത്തിന്‍റെ നല്ല മൂല്യങ്ങളെ പ്രതിനിധീകരിക്കുകയും ചെയ്യുന്ന എല്ലാവർക്കും നന്ദി'. സമയോചിതമായ ഇടപെടല്‍ കൊണ്ട് ശ്രദ്ധനേടിയ ഷാർജ പോലീസിലെ അഹമ്മദ് ഹസന്‍ അല്‍ ഹമദിയെ അഭിനന്ദിച്ചുകൊണ്ട് അബുദബി കിരീടാവകാശി ട്വിറ്ററില്‍ കുറിച്ച വാക്കുകളാണിത്.

തിരക്കുളള ഹൈവേയില്‍ വാഹനം തകരാറിലായി ബുദ്ധിമുട്ടിലായ സെയ്ന്‍ അല്‍ അബിദീനെ അഹമ്മദ് ഹസന്‍ അല്‍ ഹമദി സഹായം നല്‍കിയിരുന്നു. സമയോചിതമായ ഇടപെടല്‍ നടത്തിയതിന് ഷാ‍ർജ പോലീസ് കഴിഞ്ഞ വാരം അദ്ദേഹത്തെ ആദരിച്ചിരുന്നു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.