തൊടുപുഴ : തൊടുപുഴയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി പ്രഫ. കെ.ഐ ആന്റണിക്ക് കോവിഡ് സ്ഥിരീകരിച്ചു. കോവിഡ് പരിശോധനയ്ക്ക് ശേഷവും ആന്റണി തെരഞ്ഞെടുപ്പ് പ്രചാരണം നടത്തിയിരുന്നു. കേരള കോണ്‍ഗ്രസ് ജോസ് കെ മാണി വിഭാഗം സ്ഥാനാര്‍ത്ഥിയാണ് പ്രൊഫ. ആന്റണി.
കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് പര്യടനം നിര്‍ത്തി പ്രൊഫ. കെ.ഐ ആന്റണി നിരീക്ഷണത്തിലേക്ക് മാറി. കഴിഞ്ഞദിവസം തൊടുപുഴ ടൗണ്‍ പള്ളിയില്‍ ഓശാന തിരുനാള്‍ കുര്‍ബാനയില്‍ സംബന്ധിച്ച ശേഷം ആന്റണി നഗരസഭ പ്രദേശങ്ങളില്‍ കുടുംബ യോഗങ്ങളിലും പങ്കെടുത്തിരുന്നു. കൂടാതെ മണ്ഡലത്തിലെ വിവിധ സമുദായ നേതാക്കളുമായും കൂടിക്കാഴ്ച നടത്തിയിരുന്നു.
തൊടുപുഴയിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായ പി.ജെ ജോസഫിനും നേരത്തെ കോവിഡ് ബാധിച്ചിരുന്നു. കോവിഡ് മുക്തനായ ശേഷമാണ് ജോസഫ് തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ സജീവമായത്.