തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ ഈസ്റ്റര്‍-വിഷു കിറ്റ് വിതരണം ഇന്ന് മുതല്‍. റേഷന്‍ കടകള്‍ വഴി ഇന്ന് മുതല്‍ കിറ്റ് വിതരണം ചെയ്യുമെന്ന് ഭക്ഷ്യ വകുപ്പ് അറിയിച്ചു. കിറ്റ് വിതരണത്തില്‍ നേരത്തെ സര്‍ക്കാര്‍ തെരെഞ്ഞെടുപ്പ് കമീഷന് വിശദീകരണം നല്‍കിയിരുന്നു.
രാവിലെ മുതല്‍ കിറ്റ് വിതരണം തുടങ്ങും. വൈകുന്നേരത്തോടെ സ്പെഷ്യല്‍ അരിയും നല്‍കും. കിറ്റുകള്‍ വിതരണത്തിനാവി റേഷന്‍ കടകളിലെത്തിച്ചു.അരി വിതരണം തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിക്കരുതെന്ന് ഹൈക്കോടതി ഉത്തരവില്‍ പറയുന്നു. അരി വിതരണം തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ട ലംഘന വിഷയമാകരുതെന്നും കോടതി നിര്‍ദേശിച്ചു.
വെള്ള, നീല കാര്‍ഡ് ഉടമകള്‍ക്ക് മാര്‍ച്ച്, ഏപ്രില്‍ മാസങ്ങളില്‍ കിലോയ്ക്ക് 15 രൂപ നിരത്തില്‍ 10 കിലോ അരി വീതം വിതരണം ചെയ്യാനാണ് തീരുമാനിച്ചിരുന്നത്. സ്പെഷല്‍ അരി വിതരണം തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിന് മുമ്പ് ഉത്തരവ് ഇറക്കിയതാണെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ സ്പെഷല്‍ അരി വിതരണം ചെയ്യുന്നത് വോട്ടര്‍മാരെ സ്വാധീനിക്കുമെന്ന് കാണിച്ച് പ്രതിപക്ഷം തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കുകയായിരുന്നു.