തെരഞ്ഞെടുപ്പ് പ്രചാരണം അവസാന ഘട്ടത്തിലേക്ക്; ആരോപണ പ്രത്യാരോപണങ്ങളുമായി നേതാക്കള്‍

തെരഞ്ഞെടുപ്പ് പ്രചാരണം അവസാന ഘട്ടത്തിലേക്ക്; ആരോപണ പ്രത്യാരോപണങ്ങളുമായി നേതാക്കള്‍

തിരുവനന്തപുരം: തെരഞ്ഞെടുപ്പ് പ്രചാരണം അവസാന ഘട്ടത്തിലേക്ക് കടന്നതോടെ പ്രചാരണം ശക്തമാക്കി മുന്നണികള്‍. മുന്നണികള്‍ എല്ലാം തന്നെ പ്രധാനനേതാക്കളെ രംഗത്തിറക്കിയാണ് പ്രചാരണം കൊഴിപ്പിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെയും, പ്രിയങ്ക ഗാന്ധി ശനിയാഴ്ചയും കേരളത്തിലെത്തും. ഇടത് പ്രചാരണത്തിന് ചുക്കാന്‍ പിടിക്കുന്ന മുഖ്യമന്ത്രി കണ്ണൂര്‍ ജില്ലയിലാണ് പ്രചാരണം എത്തിയിട്ടുള്ളത്.

പ്രചാരണം അവസാനലാപ്പില്‍ എത്തിയതോടെ വോട്ടര്‍മാര്‍ക്ക് മുന്നില്‍ പതിനെട്ടടവും പയറ്റുകയാണ് മുന്നണികള്‍. ദിവസവും നേതാക്കളുടെ ആരോപണ പ്രത്യാരോപണങ്ങള്‍. ഭൂരിഭാഗം മണ്ഡലങ്ങളിലും ദേശിയ നേതാക്കളെ തന്നെയിറക്കിയാണ് പ്രചാരണം. നാളെ ഉച്ചക്ക് കോന്നിയിലെത്തുന്ന പ്രധാനമന്ത്രി നരേന്ദ്രമോദി, ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷന്‍ കെ സുരേന്ദ്രന് വോട്ടഭ്യര്‍ത്ഥിച്ച് കൊണ്ടുള്ള പൊതുസമ്മേളനത്തില്‍ പങ്കെടുക്കും.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.