ദുബായ്: ഇന്ത്യന്‍ പ്രീമിയർ ലീഗിന്റെ 14 മത് സീസണില്‍ രാജസ്ഥാന് റോയല്‍സിനെ എക്സ്പോ 2020 ദുബായ് സ്പോണ്സർ ചെയ്യും.
രാജസ്ഥാന് റോയല്‍സിന്റെ ജഴ്സിയില്‍ എക്സ്പോ 2020 പ്രധാന സ്പോണ്‍സറായി പ്രത്യക്ഷപ്പെടും. 2021 ഒക്ടോബർ ഒന്ന് മുതല്‍ 2022 മാർച്ച് 31 വരെയാണ് എക്സ്പോ ദുബായില്‍ നടക്കുക. കഴിഞ്ഞ സീസണില്‍ ഐപിഎല്ലിന്റെ വ്യൂവർഷിപ്പ് റെക്കോർഡ് തകർത്തിരുന്നു. ഇത്തവണയും ക്രിക്കറ്റ് പ്രേമികളുടെ മികച്ച പിന്തുണ ഐപിഎല്ലിന് കിട്ടുമെന്നാണ് പ്രതീക്ഷ.