സംവാദങ്ങള്‍ വ്യക്തിപരമാകരുത്; ആശയപരമായ സംവാദങ്ങള്‍ക്ക് വേദിയുണ്ടാകണമെന്നും രാഹുല്‍ ഗാന്ധി

സംവാദങ്ങള്‍ വ്യക്തിപരമാകരുത്; ആശയപരമായ സംവാദങ്ങള്‍ക്ക് വേദിയുണ്ടാകണമെന്നും രാഹുല്‍ ഗാന്ധി

കല്‍പ്പറ്റ: സംവാദങ്ങള്‍ വ്യക്തിപരമാകരുതെന്ന് രാഹുല്‍ ഗാന്ധി എം.പി. ആശയപരമായ സംവാദങ്ങള്‍ക്കാണ് എന്നും പ്രാധാന്യം നല്‍കുന്നതെന്നും വ്യക്തിപരമായ അധിക്ഷേപങ്ങള്‍ കാര്യമാക്കുന്നില്ലെന്നും രാഹുല്‍ ഗാന്ധി വയനാട്ടില്‍ പറഞ്ഞു. യു.ഡി.എഫ് സ്ഥാനാര്‍ഥികളുടെ പ്രചാരണത്തിനായി വയനാട്ടില്‍ എത്തിയതായിരുന്നു രാഹുല്‍. മാനന്തവാടി, സുല്‍ത്താന്‍ ബത്തേരി എന്നിവിടങ്ങളില്‍ രാഹുല്‍ ഗാന്ധി റോഡ് ഷോ നടത്തി.

ആശയപരമായ സംവാദങ്ങള്‍ക്ക് വേദിയുണ്ടാകണം. എല്ലാവര്‍ക്കും സംസാരിക്കാനുള്ള അവസരം വേണം. ഏറ്റവുമൊടുവില്‍, വ്യക്തി ബന്ധങ്ങള്‍ നിലനില്‍ക്കണം. ആരോപണങ്ങളും സംവാദങ്ങളും വ്യക്തിപരമാകരുതെന്നും രാഹുല്‍ ഗാന്ധി കൂട്ടിച്ചേര്‍ത്തു. രാഹുല്‍ഗാന്ധിക്കെതിരായ ജോയ്‌സ് ജോര്‍ജിന്റെ വിവാദ പ്രസംഗം കടുത്ത രാഷ്ട്രീയ പോരിനാണ് വഴിവെച്ചത്. എല്‍.ഡി.എഫ് തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയായിരുന്നു രാഹുല്‍ ഗാന്ധിയെ ജോയ്‌സ് ജോര്‍ജ് വ്യക്തിപരമായി ആക്രമിച്ചത്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.