ജീവന്റെ പോരാളിയായ അമേരിക്കൻ ജഡ്ജി; ഏമി കോണി ബാരറ്റ്

ജീവന്റെ പോരാളിയായ അമേരിക്കൻ ജഡ്ജി; ഏമി കോണി ബാരറ്റ്

ന്യൂയോർക്ക് : അമേരിക്കൻ സുപ്രീം കോടതിയിലെ കത്തോലിക്കാ ആഭിമുഖ്യം പ്രകടിപ്പിക്കുന്ന പല ജഡ്ജിമാരിൽ ഒരാളായിരിക്കും ഏമി കോണി ബാരറ്റ്. പക്ഷേ ബാരറ്റിന്റെ നിയമനം സംബന്ധിച്ചു വിവാദങ്ങൾ ഉടലെടുക്കുവാൻ ഇടയായത് അവർ തന്റെ കത്തോലിക്കാ വിശ്വാസം മുറുകെ പിടിക്കുന്നു എന്നത് തന്നെയാണ്. കത്തോലിക്കാ സർവ്വകലാശാലയായ നോട്രെ ഡാമിൽ ,ബാരറ്റ് ,യൂണിവേഴ്സിറ്റി ഫാക്കൽറ്റി ഫോർ ലൈഫ് അംഗമായിരുന്നു. വിവിധങ്ങളായ അബോർഷൻ വിരുദ്ധ പ്രസ്ഥാനങ്ങളിൽ അവർ സജീവമായി പങ്കെടുത്തിരുന്നു. "പീപ്പിൾസ് ഓഫ് പ്രയിസ് " എന്ന ക്രിസ്ത്യൻ ഗ്രൂപ്പിലെ ബാരറ്റിന്റെ അംഗത്വവും പതിറ്റാണ്ടുകൾക്ക് മുമ്പ് അവർ സഹരചന നടത്തിയ നിയമ അവലോകന ലേഖനത്തിലെ കത്തോലിക്കാ ജഡ്ജിമാർ “വധശിക്ഷ നടപ്പാക്കുന്നതിൽ നിന്ന് ധാർമ്മികമായി ഒഴിവാക്കപ്പെട്ടിരിക്കുന്നു” എന്ന നിഗമനവും പലരും വിമർശന ബുദ്ധിയോടുകൂടെ നോക്കിക്കാണുന്നു. കത്തോലിക്കാ പ്രബോധങ്ങൾ മനസിൽ ഉറച്ചു കിടക്കുന്ന ഒരു വ്യക്തിത്വമായാണ് പലരും ബാരറ്റിനെ നോക്കികാണുന്നത്.

സുപ്രീം കോടതിയിലെ ഒൻപതാമത്തെ ജഡ്ജാകുവാൻ ഒൻപതു അംഗങ്ങൾ ഉള്ള കുടുംബത്തിൽ നിന്നുള്ള ആളെയാണ് പ്രസിഡണ്ട് തിരഞ്ഞെടുത്തിരിക്കുന്നത് എന്നാണ് ബാരറ്റ് തമാശ പറഞ്ഞത്.

ഏഴ് കൊച്ചുകുട്ടികളുടെ മാതാപിതാക്കളാണ് ബാരറ്റും അവരുടെ ഭർത്താവ് ജെസ്സെയും : എമ്മ, വിവിയൻ, ടെസ്, ജോൺ പീറ്റർ, ലിയാം, ജൂലിയറ്റ്, ബെഞ്ചമിൻ. ഇതിൽ ഹെയ്തിയിൽ ജനിച്ച വിവിയനെയും ജോൺ പീറ്ററേയും ദത്തെടുത്തതാണ്. മക്കളിൽ ഏറ്റവും പ്രിയപ്പെട്ടവനായി ഇളയവൻ ബെഞ്ചമിൻ; അവനുള്ള പ്രത്യേകത അവനു ഡൌൺ സിൻഡ്രോം ഉണ്ട് എന്നതാണ്.

പ്രവർത്തനരംഗത്തും കുടുംബജീവിതത്തിലും മൂല്യങ്ങൾക്ക് സ്ഥാനം കൊടുത്തുകൊണ്ട് ജീവിക്കുന്ന ബാരറ്റിന്റെ സുപ്രീം കോടതി ജഡ്ജിയായിട്ടുള്ള കടന്നു വരവ് അരാജകവാദികളുടെ ഉറക്കം കെടുത്തുന്നു എന്നതിന്റെ തെളിവാണ് ഈ നിയമന വിവാദങ്ങൾ.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.