ബ്രിട്ടനിലെ നേർവിച്ചിൽ കാറപകടം: മലയാളി വിദ്യാർത്ഥി മരിച്ചു

ബ്രിട്ടനിലെ നേർവിച്ചിൽ കാറപകടം: മലയാളി വിദ്യാർത്ഥി മരിച്ചു

ലണ്ടൻ: ബ്രിട്ടനിലെ മലയാളി വിദ്യാർത്ഥി കാറപകടത്തിൽ മരിച്ചു. തിരുവനന്തപുരം വർക്കല സ്വദേശി അമൽ പ്രസാദാണ് (24) നോർവിച്ചിനു സമീപം മോട്ടോർവേയിലുണ്ടായ അപകടത്തിൽ മരിച്ചത്. എ-14 മോട്ടോർവേയിൽ വെള്ളിയാഴ്ച പുലർച്ചെ 4.50 നാണ് അപകടമുണ്ടായത്. സഫോക് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

അമലിനൊപ്പം ആകാശ്, നിഷാൻ എന്നീ വിദ്യാർഥികളും ഉണ്ടായിരുന്നു. പരിക്കേറ്റ ആകാശ് ഇപ്സ്വിച്ച് ആശുപത്രിയിൽ ചികിത്സയിലാണ്. ഇവർ സഞ്ചരിച്ചിരുന്ന കാർ ലോറിയുമായി കൂട്ടിയിടിച്ചായിരുന്നു അപകടം. കാർ ഡ്രൈവറെ പോലീസ് അറസ്റ്റ് ചെയ്തു. ഈയിടെ ബ്രിട്ടനിലെത്തിയ അമലും കൂട്ടുകാരും ബയോമെട്രിക് കാർഡും സിബിഎസ് സർട്ടിഫിക്കറ്റും വാങ്ങാൻ ലണ്ടനിൽ പോയി മടങ്ങിവരുമ്പോളാണ് അപകടമുണ്ടായത്.

പോലീസ് നാട്ടിലെ ബന്ധുക്കളെ വിവരം അറിയിച്ചു. കുടുംബാംഗങ്ങളുടെ അഭ്യർത്ഥന മാനിച്ച് മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമത്തിലാണ് ബ്രിട്ടനിലെ മലയാളി സംഘടനകളും ദേശീയ കൂട്ടായ്മയായ യുക്മയും നോർവിച്ച് മലയാളി അസോസിയേഷൻ അടക്കമുള്ള സംഘടനകൾ.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.