മഞ്ചേശ്വരത്ത് ബിജെപിയെ യുഡിഎഫ് ഒറ്റയ്ക്ക് തോല്‍പ്പിക്കും: മുല്ലപ്പള്ളിയെ തള്ളി ഉമ്മന്‍ ചാണ്ടി

മഞ്ചേശ്വരത്ത് ബിജെപിയെ യുഡിഎഫ് ഒറ്റയ്ക്ക് തോല്‍പ്പിക്കും: മുല്ലപ്പള്ളിയെ തള്ളി ഉമ്മന്‍ ചാണ്ടി

കോട്ടയം: മഞ്ചേശ്വരത്ത് സിപിഎം സഹായം ആവശ്യപ്പെട്ട കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനെ തള്ളി കോണ്‍ഗ്രസ് നേതാവ് ഉമ്മന്‍ചാണ്ടി. ബിജെപിയെ ഒറ്റയ്ക്ക് തോല്‍പ്പിക്കാനാവും. അതിന് ആരുടെയും പിന്തുണ ആവശ്യമില്ലെന്നും കഴിഞ്ഞ തവണ അത് തെളിയിച്ചതാണെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.

ആര്‍എസ്എസിനും ബിജെപിക്കുമെതിരേ മഞ്ചേശ്വരത്ത് എല്‍ഡിഎഫുമായി സഹകരിക്കാന്‍ തങ്ങള്‍ തയ്യാറാണെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞിരുന്നു. യുഡിഎഫിനെ പിന്തുണയ്ക്കാന്‍ എല്‍ഡിഎഫ് തയ്യാറുണ്ടോയെന്നാണ് അറിയേണ്ടത്. മഞ്ചേശ്വരത്ത് ദുര്‍ബലനായ സ്ഥാനാര്‍ഥിയെ സിപിഎം നിര്‍ത്തിയതു തന്നെ ബിജെപിയെ സഹായിക്കാനാണ്. അതുകൊണ്ടുതന്നെ നിങ്ങള്‍ നീക്കുപോക്കിന് തയ്യാറാകില്ലെന്ന് അറിയാമെന്നുമായിരുന്നു മുല്ലപ്പള്ളി പറഞ്ഞത്.



ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.