നേമത്ത് ശിവന്‍കുട്ടി അറിയാതെ 'മാ-ബി' സഖ്യം; തിരുവനന്തപുരത്തും വട്ടിയൂര്‍ക്കാവിലും കഴക്കൂട്ടത്തും വോട്ട് കച്ചവടമെന്നും കെ.മുരളീധരന്‍

നേമത്ത് ശിവന്‍കുട്ടി അറിയാതെ 'മാ-ബി' സഖ്യം; തിരുവനന്തപുരത്തും വട്ടിയൂര്‍ക്കാവിലും കഴക്കൂട്ടത്തും വോട്ട് കച്ചവടമെന്നും കെ.മുരളീധരന്‍

തിരുവനന്തപുരം: നേമം മണ്ഡലത്തില്‍ 'മാര്‍ക്സിസ്റ്റ്- ബിജെപി' രഹസ്യബന്ധമുണ്ടെന്ന് യുഡിഎഫ് സ്ഥാനാര്‍ഥി കെ മുരളീധരന്‍. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായ ശിവന്‍കുട്ടി അറിയാതെയാണ് 'മാ-ബി' ബന്ധമെന്നും മുരളീധരന്‍ പറഞ്ഞു.

നേമത്തിനൊപ്പം തിരുവനന്തപുരത്തും ഈ ബന്ധമുണ്ട്. ഇവിടെയും ബിജെപിക്ക് വോട്ട് മറിക്കും. പകരം വട്ടിയൂര്‍ക്കാവിലും കഴക്കൂട്ടത്തും ബിജെപി, സിപിഎമ്മിനെ സഹായിക്കും. ഇതാണ് ഇരുകൂട്ടരും തമ്മിലുണ്ടാക്കിയ ധാരണയെന്ന് മുരളീധരന്റെ വെളിപ്പെടുത്തി. ബൂത്ത് തലം മുതല്‍ കോണ്‍ഗ്രസിന്റെ പ്രവര്‍ത്തകര്‍ ഒറ്റക്കെട്ടാണ്. രാഹുല്‍ ഗാന്ധിയുടെ ഇന്നലത്തെ സന്ദര്‍ശനം വലിയ പ്രചോദനമാണെന്നും മുരളീധരന്‍ പറഞ്ഞു.

നേമത്ത് മൂന്ന് മുന്നണികളും തമ്മില്‍ ശക്തമായ പോരാട്ടമാണ് നടക്കുന്നത്. ദേശീയ ശ്രദ്ധ പിടിച്ചുപറ്റിയ മണ്ഡലത്തില്‍ അവസാനനിമിഷം രാഹുല്‍ ഗാന്ധിയെത്തിയത് യുഡിഎഫ് പ്രവര്‍ത്തകര്‍ക്ക് ആവേശമായി മാറിയിരിക്കുകയാണ്. തങ്ങളുടെ പോക്കറ്റിലെ വോട്ടുകള്‍ ചോരാതെ നോക്കിയാല്‍ വിജയം സുനിശ്ചിതമെന്നാണ് സിപിഎം കണക്കുകൂട്ടല്‍. സംസ്ഥാനത്തെ ഒരേയൊരു സിറ്റിംഗ് സീറ്റ് എന്തുവില കൊടുത്തും നിലനിര്‍ത്തുകയാണ് ബിജെപി ലക്ഷ്യം



ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.