അബുദാബി: കോവിഡ് സാഹചര്യത്തില്‍ റമദാന്‍ ടെന്റുകള്‍ക്ക് എമിറേറ്റില്‍ ഇത്തവണ അനുമതിയില്ലെന്ന് അബുദാബി മുനിസിപ്പാലിറ്റീസ് ആന്റ് ട്രാന്‍സ്പോർട്ട് വ്യക്തമാക്കി.
റമദാനില്‍ നാഷണല്‍ എമർജന്‍സി ക്രൈസിസ് ആന്റ് ഡിസാസ്റ്റർ മാനേജ്മെന്റ് അതോറിറ്റിയുടെ കോവിഡ് മുന്‍കരുതലുകളുടെ ഭാഗമായാണ് നിർദ്ദേശം. നേരത്തെ ദുബായ്, ഷാർജ, അജ്മാന്‍ ഉള്‍പ്പടെയുളള എമിറേറ്റുകളിലും റമദാന്‍ ടെന്റിന് അനുമതി നല്‍കിയിരുന്നില്ല.