യുഎഇയില്‍ ഇന്ന് 2,012 പേർക്ക് കോവിഡ്; രണ്ട് മരണം

യുഎഇയില്‍ ഇന്ന് 2,012 പേർക്ക് കോവിഡ്; രണ്ട് മരണം

അബുദാബി: യുഎഇയില്‍ ഇന്ന് 2,012 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 2,147 പേരാണ് രോഗമുക്തരായത്. രണ്ട് മരണവും ഇന്ന് റിപ്പോർട്ട് ചെയ്തു. 195,573 കോവിഡ് ടെസ്റ്റുകളാണ് ഇന്ന് യുഎഇയില്‍ ചെയ്തിട്ടുളളത്.


കോവിഡ് വ്യാപനം തുടക്കത്തിലെ തടയുകയെന്ന ലക്ഷ്യത്തോടെയാണ് വിപുലമായ രീതിയില്‍ കോവിഡ് ടെസ്റ്റ് നടത്തുന്നത്. 472,148 പേർക്കാണ് രാജ്യത്ത് ഇതുവരെ രോഗബാധ സ്ഥിരീകരിച്ചിട്ടുളളത്. 456,747 പേർ രോഗമുക്തിനേടി. 1,512 മരണവും യുഎഇയില്‍ ഇതുവരെ റിപ്പോർട്ട് ചെയ്തു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.