ഫിലിം സര്‍ട്ടിഫിക്കേഷന്‍ നിരോധനം; ഇന്ത്യന്‍ സിനിമയ്ക്ക് ഏറ്റവും സങ്കടകരമായ ദിവസമെന്ന് വിശാല്‍ ഭരദ്വാജ്

ഫിലിം സര്‍ട്ടിഫിക്കേഷന്‍ നിരോധനം; ഇന്ത്യന്‍ സിനിമയ്ക്ക് ഏറ്റവും സങ്കടകരമായ ദിവസമെന്ന് വിശാല്‍ ഭരദ്വാജ്

ന്യുഡല്‍ഹി: ഫിലിം സര്‍ട്ടിഫിക്കേഷന്‍ അപ്പീല്‍ സമിതി (FCAT) നിരോധിച്ചു കൊണ്ട് കേന്ദ്ര നിയമവകുപ്പിന്റെ ഉത്തരവ്. 1983ല്‍ സെന്‍സര്‍ഷിപ്പ് പ്രശ്നങ്ങള്‍ പരിഗണിക്കുന്നതിനായി സ്ഥാപിച്ച സമിതിയെയാണ് കേന്ദ്രം നിരോധിച്ചത്. സെന്‍സര്‍ഷിപ്പുമായി ബന്ധപ്പെട്ട അപ്പീലുകള്‍ ഫിലിം സെര്‍ട്ടിഫിക്കേഷന്‍ അപ്പാലേറ്റ് ട്രിബ്യൂണലാണ് ഇതുവരെയും പരിഗണിച്ചിരുന്നത്.

നിയമം നിലവില്‍ വരുന്നതോടെ സെന്‍സര്‍ഷിപ്പുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ സംവിധായകര്‍ക്കും നിര്‍മാതാക്കള്‍ക്കും നേരിട്ട് ഹൈക്കോടതിയില്‍ കേസ് ഫയല്‍ ചെയ്യേണ്ടി വരും. അതേസമയം കേന്ദ്രത്തിന്റെ നടപടിക്കെതിരെ ശക്തമായാണ് പ്രതികരണമാണ് സിനിമാലോകത്ത് നിന്നും വരുന്നത്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.