സിനിമയും മോഡലിങ്ങും ഉപേക്ഷിക്കുന്നുവെന്ന് പ്രഖ്യാപിച്ച് റിയാലിറ്റി ഷോ റോഡീസ് റവലൂഷനിലൂടെ ശ്രദ്ധനേടിയ ഷകീബ് ഖാന്‍സിനിമയും മോഡലിങ്ങും ഉപേക്ഷിക്കുന്നുവെന്ന് പ്രഖ്യാപിച്ച് റിയാലിറ്റി ഷോ റോഡീസ് റവലൂഷനിലൂടെ ശ്രദ്ധനേടിയ ഷകീബ് ഖാന്‍. ഇന്‍സ്റ്റഗ്രാം പോസ്റ്റിലൂടെയാണ് ഗ്ലാമര്‍ ലോകം വിടുന്നതായി നടന്‍ അറിയിച്ചത്. തന്റെ പുതിയ ചിത്രങ്ങളും അദ്ദേഹം പങ്കുവച്ചു.
' ഷോബിസ് ഉപേക്ഷിക്കുകയാണ്. ഇനി മോഡലിങ്ങിലും സിനിമകളിലും അഭിനയിക്കാനില്ല. ഒരുപാട് നല്ല പ്രോജക്ടുള്‍ മുമ്പിലുണ്ട്. മോഡലിങ് മോഹവുമായി മുംബൈയില്‍ എത്തിയ ഞാന്‍ വളരെ പെട്ടന്ന് തന്നെ പ്രശസ്തനായി. ഒരുപാട് ആരാധകരുമുണ്ട്. എന്നാല്‍ മരണാനന്തര ജീവിതത്തിന് വേണ്ടി ഞാന്‍ ഒന്നും ചെയ്തില്ല. ഇനിയുള്ള ജീവിതം അതിന് വേണ്ടിയായിരിക്കും' - എന്നായിരുന്നു ഷകീബിന്റെ കുറിപ്പ്.