ഇന്ത്യയിലേക്കുളള ടിക്കറ്റ് നിരക്കില്‍ ഇളവ് പ്രഖ്യാപിച്ച് എയർ അറേബ്യ

ഇന്ത്യയിലേക്കുളള ടിക്കറ്റ് നിരക്കില്‍ ഇളവ് പ്രഖ്യാപിച്ച് എയർ അറേബ്യ

ഷാർജ: ഇന്ത്യയിലേക്കുളള യാത്രക്കാർക്ക് ടിക്കറ്റ് നിരക്കില്‍ ആകർഷകമായ ഇളവ് പ്രഖ്യാപിച്ച് എയർ അറേബ്യ. 300 ദിർഹം മുതലാണ് വണ്‍വെ ടിക്കറ്റ് നിരക്ക്. കോഴിക്കോട്ടേക്ക് 325 ദിർഹമാണ് ടിക്കറ്റ് നിരക്ക്. മുംബൈയിലേക്കുളള ടിക്കറ്റിന് 300 ദിർഹമാണ്. ഡൽഹിയിലേക്ക് 350 ദിർഹത്തിനും ചെന്നൈയിലേക്ക് 410 ദിർഹത്തിനും ബാംഗ്ലൂരുവിലേക്ക് 390 ദിർഹത്തിനും പറക്കാം.

ഇന്ത്യയിലേക്ക് പോകുന്നവർ രാജ്യം നിർദ്ദേശിച്ചിരിക്കുന്ന മാർഗനിർദ്ദേശങ്ങള്‍ പാലിച്ചിരിക്കണമെന്ന് എയർ അറേബ്യ ഓർപ്പിക്കുന്നു. 72 മണിക്കൂറിനുളളിലെടുത്ത കോവിഡ് പിസിആർ ടെസ്റ്റ് റിസല്‍റ്റ് നിർബന്ധമാണ്. എയർസുവിധ പോർട്ടലില്‍ നെഗറ്റീവ് റിസല്‍റ്റ് അപ് ലോഡ് ചെയ്തിരിക്കുകയും വേണം. ആരോഗ്യ സേതു ആപ്പ് മൊബൈലില്‍ ഡൗണ്‍ലോഡ് ചെയ്യണമെന്നും നിർദ്ദേശമുണ്ട്. അതോടൊപ്പം തന്നെ എയർ സുവിധയിലെ ആരോഗ്യ സാക്ഷ്യപത്രവും സമർപ്പിച്ചിരിക്കണം.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.