പോളിങ് ശതമാനം അവ്യക്തം; കോവിഡ് കാരണം മുഖ്യതിരഞ്ഞെടുപ്പ് ഓഫീസ് അടച്ചു

പോളിങ് ശതമാനം അവ്യക്തം; കോവിഡ് കാരണം മുഖ്യതിരഞ്ഞെടുപ്പ് ഓഫീസ് അടച്ചു

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിലെ പോളിങ് ശതമാനത്തിന്റെ അന്തിമ കണക്ക് സംബന്ധിച്ച് കമ്മിഷന്‍ പ്രസിദ്ധീകരിച്ചില്ല. പോളിങ് ശതമാനത്തെപ്പറ്റി വോട്ടെടുപ്പ് നടന്ന ചൊവ്വാഴ്ച രാത്രി അറിയിച്ച കണക്കാണ് ഇപ്പോഴുമുള്ളത് (74.04 ശതമാനം). ഇത് ബൂത്തുകളില്‍ നടന്ന വോട്ടെടുപ്പിന്റെ മാത്രം കണക്കാണ്.

വീട്ടിലെത്തി സ്വീകരിച്ച വോട്ടുകളും ഇതോടൊപ്പം ചേര്‍ത്തിട്ടില്ല. 9.17 ലക്ഷം പേര്‍ ഇത്തരത്തില്‍ വോട്ടുചെയ്യാന്‍ അപേക്ഷിച്ചിട്ടുണ്ടെന്നാണ് കണക്ക്.
അതേസമയം ജീവനക്കാര്‍ക്ക് കോവിഡ് ബാധിച്ചതുകാരണം മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറുടെ ഓഫീസ് അടച്ചു. മൂന്നുജീവനക്കാര്‍ക്ക് കോവിഡ് ബാധിച്ചതിനാലാണ് ഓഫീസ് വ്യാഴാഴ്ച അടച്ചത്. വെള്ളിയാഴ്ചയും തുറക്കില്ല. ഉദ്യോഗസ്ഥര്‍ വീട്ടിലിരുന്നാണ് ജോലിചെയ്യുന്നത്. ഉദ്യോഗസ്ഥരുടെയും അനുവദനീയമായ മറ്റ് മേഖലകളിലെയും തപാല്‍വോട്ടുകള്‍ (സര്‍വീസ് വോട്ട്) വോട്ടെണ്ണല്‍ ദിവസംവരെ സ്വീകരിക്കും. അതിനാല്‍ അവ ഇപ്പോള്‍ കണക്കാക്കാനാവില്ല എന്നാണ് റിപ്പോര്‍ട്ട്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.