നമ്പർ പ്ലേറ്റ് മറയ്ക്കല്ലേ, പിഴ കിട്ടുമെന്ന് ഓർമ്മിപ്പിച്ച് അബുദബി പോലീസ്

നമ്പർ പ്ലേറ്റ് മറയ്ക്കല്ലേ, പിഴ കിട്ടുമെന്ന് ഓർമ്മിപ്പിച്ച് അബുദബി പോലീസ്

വാഹനത്തിന്‍റെ നമ്പർ പ്ലേറ്റുകള്‍ കൃത്യമായി കാണണമെന്ന് ഓർമ്മപ്പെടുത്തി അബുദബി പോലീസ്. വ്യക്തമായി ദൃശ്യമാകാത്തതോ, മറയ്ക്കപ്പെട്ടതോ ആയ നമ്പർ പ്ലേറ്റുകളോട് കൂടിയ വാഹനങ്ങൾക്ക് 400 ദിർഹം പിഴ ചുമത്തും. നമ്പർപ്ലേറ്റ് മറയ്ക്കപ്പെട്ട വാഹനത്തിന്‍റെ ചിത്രം ട്വീറ്റ് ചെയ്തുകൊണ്ടാണ് ഡ്രൈവർമാർക്ക് പോലീസ് ഇത് സംബന്ധിച്ച മുന്നറിയിപ്പ് നൽകിയത്. ഇത്തരം നിയമലംഘനങ്ങള്‍ ശ്രദ്ധയില്‍ പെട്ടാല്‍ അറിയിക്കണമെന്ന് പൊതുജനങ്ങളോടും നി‍ർദ്ദേശിച്ചിട്ടുണ്ട്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.