സാമ്പത്തിക ക്രമക്കേട്: ഫെഫ്ക പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവ് യൂണിയന്‍ ഭാരവാഹികള്‍ക്കെതിരെ നടപടി

സാമ്പത്തിക ക്രമക്കേട്: ഫെഫ്ക പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവ് യൂണിയന്‍ ഭാരവാഹികള്‍ക്കെതിരെ നടപടി

കൊച്ചി: ഫെഫ്ക പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവ് യൂണിയന്‍ ഭാരവാഹികള്‍ക്കെതിരെ നടപടിക്ക് സാധ്യത. പ്രസിഡന്റ് ഗിരീഷ് വൈക്കത്തിനെതിരെയും സെക്രട്ടറി സെവന്‍ ആര്‍ട്സ് മോഹനനെതിരെയുമാണ് നടപടിക്ക് സാധ്യത.

സാമ്പത്തിക ക്രമക്കേട് അടക്കമുള്ള 10 കുറ്റങ്ങള്‍ ഇവര്‍ക്കെതിരെ അന്വേഷണ കമ്മീഷന്‍ കണ്ടെത്തി. ഇക്കാര്യം ഫെഫ്ക ജനറല്‍ സെക്രട്ടറി അംഗീകരിക്കുകയും ചെയ്തു. അന്വേഷണ കമ്മീഷന്റെ കണ്ടെത്തല്‍ ശരിവച്ച് യൂണിയനും നടപടിക്ക് അനുമതി നല്‍കി. ഇരുവരും ചേര്‍ന്ന് യൂണിയനിലെ പണം തട്ടിയെടുത്തതായുള്ള ആക്ഷേപമടക്കം ശരിവെയ്ക്കുകയും ചെയ്തു. സംവിധായകന്‍ സോഹന്‍ സീനുലാല്‍ കണ്‍വീനറായ അന്വേഷണ കമ്മീഷന്റെ കണ്ടെത്തലാണ് ശരിവച്ചത്.





ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.