വൈഗയുടെ മരണത്തിന് മൂന്ന് ദിവസം മുമ്പ് കൊച്ചിയിലെ ഫ്‌ളാറ്റില്‍ ചിലര്‍ എത്തിയിരുന്നുവെന്ന് സനു മോഹന്റെ സഹോദരന്‍

വൈഗയുടെ മരണത്തിന് മൂന്ന് ദിവസം മുമ്പ്  കൊച്ചിയിലെ ഫ്‌ളാറ്റില്‍ ചിലര്‍ എത്തിയിരുന്നുവെന്ന്  സനു മോഹന്റെ സഹോദരന്‍

കൊച്ചി: മുട്ടാര്‍ പുഴയില്‍ മുങ്ങിമരിച്ച പതിമൂന്നുകാരി വൈഗയുടെ മരണവും പിതാവ് സനു മോഹന്റെ തിരോധാനവും സംബന്ധിച്ച് കൂടുതല്‍ വെളിപ്പെടുത്തലുകളുമായി സനു മോഹന്റെ സഹോദരന്‍ ഷിനു മോഹന്‍.

വൈഗയുടെ മുങ്ങി മരണത്തില്‍ സനുമോഹന് പങ്കുണ്ടെന്ന് കരുതുന്നില്ലെന്നും സംഭവത്തില്‍ മറ്റാര്‍ക്കോ പങ്കുണ്ടെന്ന് സംശയിക്കുന്നുവെന്നും ഇത് അന്വേഷിക്കണമെന്നും ഷിനു ആവശ്യപ്പെട്ടു. കുടുംബത്തിന് വേണ്ടി ജീവിച്ചയാളാണ് സനു മോഹന്‍. പൂനെയില്‍ സാമ്പത്തിക ബാധ്യതകളും കേസുകളുമുണ്ടായിരുന്നു. അഞ്ച് വര്‍ഷമായി ബന്ധുക്കളുമായി അടുപ്പമുണ്ടായിരുന്നില്ല.

സനുവിന്റെ എറണാകുളത്തെ ചില ബന്ധങ്ങളില്‍ സംശയമുണ്ടെന്ന് പറഞ്ഞ ഷിനു വൈഗയുടെ മരണത്തിന് മൂന്ന് ദിവസം മുമ്പ് സനു മോഹന്റെ കൊച്ചിയിലെ ഫ്‌ളാറ്റില്‍ ചിലര്‍ എത്തിയിരുന്നുവെന്നും പറഞ്ഞു. സനു മോഹന്‍ പണം നല്‍കാനുള്ള ആളുകളായിരുന്നു അത്. ഇക്കാര്യം സനുവിന്റെ ഭാര്യ തന്നോട് പറഞ്ഞിരുന്നു. വൈഗ സിനിമയിലും പരസ്യങ്ങളിലും അഭിനയിച്ച കാര്യം തങ്ങള്‍ക്ക് അറിയില്ലായിരുന്നുവെന്നും സഹോദരന്‍ വ്യക്തമാക്കി.


ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.