അബുദാബി: രാജ്യത്തിന്റെ പല ഭാഗത്തും സൈനികരുടെ ഫീല്‍ഡ് അഭ്യാസങ്ങള്‍ നടക്കുമെന്ന അറിയപ്പ് നല്കി ആഭ്യന്തരമന്ത്രാലയം.

സൈനിക യൂണിറ്റുകളുടെ അഭ്യാസമുറകളുണ്ടാകുമെന്നുളള അറിയിപ്പ് ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിലൂടെയാണ് നല്‍കിയിരിക്കുന്നത്. സൈനിക വാഹനങ്ങള്‍ക്ക് വഴി നല്‍കണമെന്നും ഷൂട്ട് ചെയ്യരുതെന്നും അറിയിപ്പ് വ്യക്തമാക്കുന്നു.