അബുദാബി: ഓൺലൈനിൽ ഷോപ്പിംഗ് നടത്തുമ്പോൾ പൊതു വൈഫൈ നെറ്റ്‌വർക്കുകൾ ഉപയോഗിക്കുന്നത് ഒഴിവാക്കാൻ മുന്നറിയിപ്പ് നൽകി അബുദാബി.
ഷോപ്പിംഗ് മാളുകളിലും മറ്റും ലഭ്യമാകുന്ന സൗജന്യ വൈഫൈ ഉപയോഗിച്ച് ഓണ്‍ലൈന്‍ ഷോപ്പിംഗ് നടത്തുമ്പോള്‍ കരുതല്‍ വേണം. ഇത്തരത്തിലുളള പൊതു വൈഫൈ ഉപയോഗിക്കുന്നതിലൂടെ ഹാക്കർമാർക്ക് വ്യക്തിവിവരങ്ങള്‍ ലഭിക്കാന്‍ എളുപ്പമാകുമെന്ന് ചില റിപ്പോർട്ടുകള്‍ സൂചിപ്പിക്കുന്നു.
അതുകൊണ്ട്, വിപിഎന്‍ മുഖേനയോ മൊബൈലിലെ ഹോട്ട്സ്പോട്ട് ഉപയോഗിച്ച് ഡേറ്റ പങ്കുവച്ചോ ഓണ്‍ലൈന്‍ ഷോപ്പിംഗ് നടത്തുകയാണ് സുരക്ഷിതമെന്ന് അബുദാബി ഡിജിറ്റല്‍ അതോറിറ്റി മുന്നറിയിപ്പ് നല്‍കുന്നു.