റിയാദ്: റമദാന്‍ മാസപ്പിറവി ദൃശ്യമായാല്‍ അറിയിക്കണമെന്ന് നിർദ്ദേശം നല്‍കി ഖത്തറും സൗദി അറേബ്യയും. ശഅബാൻ 29 ആയ ഇന്ന് സൂര്യാസ്തമനത്തിന് ശേഷമാണ് ചന്ദ്രപ്പിറവി നിരീക്ഷിക്കേണ്ടത്. നഗ്ന നേത്രങ്ങള്‍ കൊണ്ട് ചാന്ദ്ര പിറവി ദൃശ്യമായാല്‍ ബന്ധപ്പെട്ട കമ്മിറ്റികളെ അറിയിക്കണം.
മഗ്‌രിബ് പ്രാർഥനയ്ക്ക് ശേഷം ചാന്ദ്രനിരീക്ഷ കമ്മിറ്റി യോഗം ചേരുമെന്ന് സൗദി അറേബ്യയും വ്യക്തമാക്കി. എന്നാല്‍ ജ്യോതി ശാസ്ത്ര പരമായ കണക്കൂകൂട്ടലനുസരിച്ച് നാളെ ശഅബാന്‍ 30 പൂർത്തിയാക്കി ഏപ്രില്‍ 13 നായിരിക്കും റമദാന്‍ ആരംഭിക്കുകയെന്നാണ് കണക്കുകൂട്ടല്‍.