ഇന്ത്യയിലെമ്പാടും ലൗ ജിഹാദ് നടക്കുന്നു: പി.സി ജോര്‍ജ്

ഇന്ത്യയിലെമ്പാടും ലൗ ജിഹാദ് നടക്കുന്നു: പി.സി ജോര്‍ജ്

തൊടുപുഴ: ലൗ ജിഹാദ് ഉള്‍പ്പെടെയുള്ള വര്‍ഗീയ നിലപാടുകള്‍ ഇന്ത്യയിലെമ്പാടും നടന്നുകൊണ്ടിരിക്കുകയാണെന്ന് ജനപക്ഷം നേതാവ് പി.സി ജോര്‍ജ് എംഎല്‍എ. തീവ്രവാദം തടയാന്‍ ഇന്ത്യ ഹിന്ദു രാഷ്ട്രമാക്കണമെന്ന വിവാദ പരാമര്‍ശവും പി.സി ജോര്‍ജ് നടത്തി. തൊടുപുഴയില്‍ ഹൈറേഞ്ച് റൂറല്‍ സൊസൈറ്റി സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

'2030 ഓടെ രാജ്യത്തെ മുസ്ലീം രാഷ്ട്രമാക്കി മാറ്റാന്‍ ചില സംഘടനകള്‍ ശ്രമം നടത്തിയിരുന്നു. നോട്ട് നിരോധനം മൂലമാണ് അത് നടക്കാതെ പോയത്. ഞാന്‍ പറയും സുപ്രീം കോടതി വിധി തെറ്റാണെന്ന്. എങ്ങോട്ട് പോകുന്നുവെന്നാണ് ഞാന്‍ പറഞ്ഞു വരുന്നത്. തെറ്റിധരിക്കരുത്, ഈ പോക്ക് അവസാനിപ്പിക്കണമെങ്കില്‍ ഒറ്റ മാര്‍ഗമേയുള്ളൂ. മഹത്തായ ഭാരതത്തെ ഒരു ഹിന്ദു രാഷ്ട്രമായി പ്രഖ്യാപിക്കണം.' - പി.സി. ജോര്‍ജ് പറഞ്ഞു.

ഭരണഘടന പ്രകാരം നമ്മള്‍ ഒരു മതേതര ജനാധിപത്യ സോഷ്യലിസ്റ്റ് രാഷ്ട്രമാണന്നും ആ മതേതര സോഷ്യലിസ്റ്റ് രാഷ്ട്രത്തില്‍ നടന്നുകൊണ്ടിരിക്കുന്ന മതേതരത്വം ഈ രീതിയിലാണന്നും പി.സി ജോര്‍ജ് വ്യക്തമാക്കി.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.