ദുബായില്‍ ഇഫ്താർ സമയത്ത് പാർക്കിംഗ് സൗജന്യം

ദുബായില്‍ ഇഫ്താർ സമയത്ത് പാർക്കിംഗ് സൗജന്യം

ദുബായ്: റമദാനില്‍ ഇഫ്താർ സമയത്ത് ദുബായില്‍ പാർക്കിംഗ് സൗജന്യമായിരിക്കും. ദുബായ് റോഡ്സ് ആന്റ് ട്രാന്‍സ്പോർട്ട് അതോറിറ്റിയുടെ അറിയിപ്പ് പുറത്തിറക്കിയത്.

ശനിയാഴ്ച മുതല്‍ വ്യാഴാഴ്ച വരെ രാവിലെ എട്ട് മുതല്‍ വൈകീട്ട് ആറുവരെയും പിന്നീട് രാത്രി എട്ട് മുതല്‍ അർദ്ധരാത്രി 12 വരെയുമാണ് പാർക്കിംഗിന് ചാർജ്ജ് ഈടാക്കുക. ടീകോം പാർക്കിംഗിന് ചാർജ്ജ് ( കോഡ് എഫ്) രാവിലെ എട്ടുമുതല്‍ ആറുവരെയായിരിക്കും. മള്‍ട്ടി ലെവല്‍ പാർക്കിംഗില്‍ 24 മണിക്കൂറും ചാർജ്ജുണ്ടാകും.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.