ഗുരുതര രോഗമലട്ടുന്ന നാലുവയസുകാരന്റെ ആഗ്രഹത്തിന് കൂട്ടായി അബുദാബി പോലീസ്

ഗുരുതര രോഗമലട്ടുന്ന നാലുവയസുകാരന്റെ ആഗ്രഹത്തിന് കൂട്ടായി അബുദാബി പോലീസ്

അബുദാബി: ഗുരുതരമായ രോഗവാസ്ഥ അലട്ടുന്ന നാലുവയസുകാരന്റെ കുഞ്ഞ് ആഗ്രഹത്തിനൊപ്പം നിന്ന് അബുദാബി പോലീസ്. സ്വദേശി ബാലനായ മുഹമ്മദ് അല്‍ ഹര്‍മൗദിയുടെ വലിയ ആഗ്രഹമായിരുന്നു ഒരു ഇലക്ട്രിക് കളിപ്പാട്ട കാ‍ർ സ്വന്തമാക്കണമെന്നുളളത്. കഴിഞ്ഞ ദിവസമാണ് അബുദാബി പോലീസിലെ പ്രോട്ടോക്കോള്‍ ആന്റ് പബ്ലിക് റിലേഷന്‍സ് വിഭാഗം മുഹമ്മദ് അല്‍ ഹർമൗദിയുടെ സ്വപ്നത്തിനൊപ്പം നിന്നത്.


മെയ്ക്ക് എ വിഷ് ഫൗണ്ടേഷനുമായി ഏകോപിപ്പിച്ചാണ് സമ്മാനം നല്‍കിയത്. ഹൃദയസ്പര്‍ശിയായ വീഡിയോ അബുദാബി പോലീസ് ഔദ്യോഗിക പേജുകളില്‍ പങ്കുവയ്ക്കുകയും ചെയ്തു. പോലീസുകാരനാകുകയെന്ന ഹർമൗദിയുടെ ആഗ്രഹവും സാധിച്ചുകൊടുത്തു. ഒരു ദിവസം മുഴുവന്‍ പട്രോളിംഗ് ഡ്യൂട്ടിക്കായി ഹർമൗദിയേയും കൊണ്ടുപോയി. ഗുരുതര രോഗങ്ങള്‍ അലട്ടുന്നവരുടെ ആഗ്രഹങ്ങള്‍ സാധിച്ചുകൊടുത്ത് അവരെ സന്തോഷിപ്പിക്കുന്ന സംഘടനയാണ് മെയ്ക്ക് എ വിഷ്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.