ഈ വിമാനത്താവളത്തില്‍ വിനോദസഞ്ചാരികള്‍ക്ക് സൗജന്യ പി സി ആർ ടെസ്റ്റ്

ഈ വിമാനത്താവളത്തില്‍ വിനോദസഞ്ചാരികള്‍ക്ക് സൗജന്യ പി സി ആർ ടെസ്റ്റ്

റാസല്‍ ഖൈമയിലേക്ക് എത്തുകയും മടങ്ങുകയും ചെയ്യുന്ന രാജ്യാന്തര വിനോദസഞ്ചാരികള്‍ക്ക് കോവിഡ് പിസിആർ ടെസ്റ്റ് സൗജന്യമായി ചെയ്യാം. റാസല്‍ ഖൈമ ടൂറിസം ഡെവലപ്മെന്‍റ് അതോറിറ്റിയാണ് ഇക്കാര്യം അറിയിച്ചിട്ടുളളത്. റാക് ആശുപത്രിയിലോ അല്‍ ഹംറ മാളിലെ റാക് മെഡിക്കല്‍ സെന്‍ററിലോ പിസിആർ സൗജന്യ പരിശോധന നടത്താം. ഡിസംബർ 31 വരെയാണ് ആനുകൂല്യം. ഇതോടെ രാജ്യാന്തര സന്ദർശകർക്ക് സൗജന്യ കോവിഡ് ടെസ്റ്റ് നടത്തുന്ന ആദ്യ എമിറേറ്റായി റാസല്‍ഖൈമ.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.