യോഗത്തിനിടെ എസ്ഐയെ 'മൃഗം' എന്ന് അധിക്ഷേപിച്ച് കോഴിക്കോട് ഡിസിപി

യോഗത്തിനിടെ എസ്ഐയെ 'മൃഗം' എന്ന് അധിക്ഷേപിച്ച് കോഴിക്കോട് ഡിസിപി

കോഴിക്കോട്: വയര്‍ലെസ് കോണ്‍ഫറന്‍സിനിടെ സബ് ഇന്‍സ്‌പെക്ടറെ മൃഗമെന്ന് അധിക്ഷേപിച്ച് കോഴിക്കോട് ഡിസിപി ഹേമലത. പൊലീസുകാരോടുള്ള ഡിസിപിയുടെ പെരുമാറ്റം നേരത്തെ തന്നെ ചര്‍ച്ചാ വിഷയമായിരുന്നു. പൊലീസ് അസോസിയേഷന്‍ പരാതി നല്‍കിയതോടെ സിറ്റി പൊലീസ് കമ്മിഷണര്‍ എ.വി.ജോര്‍ജ് ഡിസിപിയോടു വിശദീകരണം തേടി.

ഇതിനിടെയാണു പുതിയ വിവാദം. വിഷുവിന്റെ തലേന്നു നടത്തിയ കോണ്‍ഫറന്‍സിലാണ് സംഭവം. പതിവായി നടക്കുന്ന വയര്‍ലെസ് യോഗത്തിനിടെയാണ് കണ്‍ട്രോള്‍ റൂം സബ് ഇന്‍സ്‌പെക്‌റെ ഡിസിപി കടുത്ത ഭാഷയില്‍ അധിക്ഷേപിച്ചത്. ''ഒരു കാര്യം പറഞ്ഞാല്‍ പറഞ്ഞ ഉടന്‍ അനുസരിച്ചോണം. കഴിയില്ലെങ്കില്‍ കഴിവുകേട് പറഞ്ഞു പുറത്തു പോകണം. 7 വാഹനങ്ങളില്‍ ഇപ്പോഴും ഓഫിസര്‍മാരില്ല. നിങ്ങള്‍ മനുഷ്യനോ മറ്റു വല്ലതുമാണോ? നിങ്ങള്‍ മൃഗങ്ങളാണോ?'' തുടങ്ങിയ അധിക്ഷേപങ്ങളാണ് വയര്‍ലെസിലൂടെ ഡിസിപി ഉന്നയിച്ചതെന്ന് അസോസിയേഷന്‍ പരാതിയില്‍ പറയുന്നു.

ഫ്‌ലയിങ് സ്‌ക്വാഡിന്റെ എല്ലാ വാഹനങ്ങളിലും എസ്‌ഐ തലത്തിലുള്ള ഉദ്യോഗസ്ഥര്‍ വേണമെന്നു നേരത്തെ നിര്‍ദേശിച്ചിരുന്നു. ഇത് നടപ്പാക്കാത്തതാണ് ഡിസിപിയുടെ അനിഷ്ടത്തിനു കാരണം. എന്നാല്‍ പൊലീസിലെ ആള്‍ക്ഷാമം മൂലമാണു നടപ്പാക്കാന്‍ കഴിയാത്തതെന്നാണ് പൊലീസുകാര്‍ പറയുന്നത്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.