ദുബായ്: പ്രണയിക്കുന്നവരേയും പ്രണയം മനസില്‍ സൂക്ഷിക്കുന്നവരേയുമെല്ലാം ആകർഷിക്കുന്നതാണ് ദുബായിലെ ലൗ ലേക്ക്. ലൗ ലേക്കിന് പിന്നാലെ ചന്ദ്രക്കലയുടെ ആകൃതിയിലൊരുങ്ങിയ തടാകമാണ് ഇപ്പോള്‍ സഞ്ചാരികളെ ആകർഷിക്കുന്നത്. അല്‍ കുദ്രയിലാണ് ചന്ദ്രക്കലതടാകമുളളത്.
ചന്ദ്രന് ചുറ്റും നക്ഷത്രങ്ങളെങ്ങനെയോ അതുപോലെയാണ് ചന്ദ്രക്കലതടാകത്തിന് ചുറ്റുമുളള കുറ്റിച്ചെടികളും മണ്‍കൂനകളും. മോസ്താഫയെന്ന ഫോട്ടോ ഗ്രാഫർ തന്റെ ഇന്‍സ്റ്റാഗ്രാം അക്കൗണ്ടില്‍ പങ്കുവച്ച വീഡിയോ ഇതിനകം തന്നെ വൈറലായി കഴിഞ്ഞു. ഡ്രോണ്‍ ക്യാമറ ഉപയോഗിച്ചാണ് വീഡിയോ പകർത്തിയിരിക്കുന്നത്.
കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പ് 19 കാരനായ സ്വദേശി അമർ അല്‍ ഫർസി പകർത്തിയ റാസല്‍ ഖൈമയിലെ പിങ്ക് തടാകത്തിന്റെ വീഡിയോയും സമൂഹമാധ്യമങ്ങളില്‍ തരംഗമായിരുന്നു.