യുഎഇയില്‍ ഇന്ന് 1,958 പേര്‍ക്ക് കോവിഡ്; മൂന്ന് മരണം

യുഎഇയില്‍ ഇന്ന് 1,958 പേര്‍ക്ക് കോവിഡ്; മൂന്ന് മരണം

അബുദാബി: യുഎഇയില്‍ പ്രതിദിന കോവിഡ് കേസുകള്‍ കുറയുന്നു. ഇന്ന് 1,958 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി 2000 ല്‍ താഴെ കോവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്യുന്നത് ചികിത്സയിലായിരുന്ന 1,545 പേര്‍ രോഗമുക്തരായപ്പോള്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ മൂന്ന് കോവിഡ് മരണങ്ങളാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്.

214,765 പരിശോധനകളാണ് രാജ്യത്ത് പുതിയതായി നടത്തിയത്. ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം യുഎഇയില്‍ ആകെ 495,224 പേര്‍ക്കാണ് കോവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുള്ളത്. ഇതുവരെ 478063 പേർ രോഗമുക്തി നേടി. 1550 മരണമാണ് ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടുളളത്. നിലവില്‍ 15,611 കോവിഡ് രോഗികള്‍ യുഎഇയില്‍ ഉണ്ടെന്നാണ് ഔദ്യോഗിക കണക്ക്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.