സ്വകാര്യ ചടങ്ങുകള്‍ക്ക് രജിസ്‌ട്രേഷന്‍ നിര്‍ബന്ധമാക്കി സര്‍ക്കാര്‍ ഉത്തരവ്

സ്വകാര്യ ചടങ്ങുകള്‍ക്ക് രജിസ്‌ട്രേഷന്‍ നിര്‍ബന്ധമാക്കി സര്‍ക്കാര്‍ ഉത്തരവ്

തിരുവനന്തപുരം: കോവിഡ് വ്യാപനം രൂക്ഷമായ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് സ്വകാര്യ ചടങ്ങുകള്‍ക്ക് രജിസ്‌ട്രേഷന്‍ നിര്‍ബന്ധമാക്കി സര്‍ക്കാര്‍ ഉത്തരവിറക്കി. വിവാഹം, പാലുകാച്ചല്‍ തുടങ്ങിയ ചടങ്ങുകള്‍ കോവിഡ് ജാഗ്രതാ പോര്‍ട്ടലില്‍ റജിസ്റ്റര്‍ ചെയ്യണം.

ഹാളിനുള്ളില്‍ നടത്തുന്ന ചടങ്ങില്‍ പരമാവധി 75 പേര്‍ക്കും തുറസായ സ്ഥലത്തുള്ള ചടങ്ങില്‍ 150 പേര്‍ക്കും പങ്കെടുക്കാം. ഭക്ഷണ വിതരണം കഴിവതും ഒഴിവാക്കണം. ഭക്ഷണം നല്‍കുകയാണെങ്കിലും അവ പായ്ക്കറ്റുകളില്‍ നല്‍കാന്‍ ശ്രമിക്കണമെന്നും ഉത്തരവില്‍ വ്യക്തമാക്കുന്നു.

ഏറ്റവും അടുത്തുള്ള പൊലീസ് സ്റ്റേഷനിലോ അല്ലെങ്കില്‍ റവന്യൂ ഓഫിസര്‍മാരെയോ സെക്ടറല്‍ ഓഫിസര്‍മാരെയോ സ്വകാര്യ ചടങ്ങുകള്‍ സംബന്ധിച്ച് വിശദാംശങ്ങള്‍ അറിയിക്കണമെന്ന് ചീഫ് സെക്രട്ടറി അറിയിച്ചിരുന്നു. ഇതില്‍ ആശയക്കുഴപ്പം ഉണ്ടായിരുന്നതിനാലാണ് ഇപ്പോള്‍ കോവിഡ് ജാഗ്രത പോര്‍ട്ടലില്‍ റജിസ്റ്റര്‍ ചെയ്യാന്‍ നിര്‍ദേശിച്ചത്.


ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.