കോവിഡ്: കോഴിക്കോട് ഞായറാഴ്ച കൂടുതല്‍ നിയന്ത്രണങ്ങള്‍

കോവിഡ്: കോഴിക്കോട് ഞായറാഴ്ച കൂടുതല്‍ നിയന്ത്രണങ്ങള്‍

കോഴിക്കോട്: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ കോഴിക്കോട് ജില്ലയില്‍ ഞായറാഴ്ച കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തും. അഞ്ച് പേരില്‍ കൂടുതല്‍ കൂട്ടം കൂടരുതെന്നും അവശ്യ സേവനങ്ങളുടെ കടകള്‍ രാത്രി 7 മണി വരെ മാത്രമേ പ്രവര്‍ത്തിക്കാവൂ എന്നുമാണ് ജില്ലാ കളക്ടറുടെ ഉത്തരവ്. ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നത് വരെ എല്ലാ ഞായറാഴ്ചകളിലും നിയന്ത്രണം തുടരും. ബീച്ചുകള്‍, പാര്‍ക്കുകള്‍, വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ എന്നിവ ഞായറാഴ്ച തുറക്കരുതെന്നും ഉത്തരവില്‍ പറയുന്നു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.