നാദാപുരം: വിലങ്ങാട് സ്വദേശികളായ ദമ്പതികളും മരുമകളും അഹമ്മദാബാദില്‍ കോവിഡ് ബാധിച്ച് മരിച്ചു. കാരിക്കുന്നേല്‍ കെ.ടി .ഫിലിപ് (71), ഭാര്യ മേരി (66), മകന്‍ തോമസ്‌കുട്ടിയുടെ ഭാര്യയും ഗുജറാത്ത് ഹൈക്കോടതിയിലെ സീനിയര്‍ ക്ലാര്‍ക്കുമായ സ്മിത (43) എന്നിവരാണു മരിച്ചത്. അഹമ്മദാബാദില്‍ വ്യാപാരിയായ തോമസ്‌കുട്ടി കോവിഡിനെ തുടര്‍ന്നു ചികിത്സയിലാണ്. ഇവരുടെ മകന്‍ പ്ലസ് വണ്‍ വിദ്യാര്‍ഥി ജോഹാനും കോവിഡ് ബാധിച്ചിരുന്നെങ്കിലും രോഗം മാറി.
മേരി വ്യാഴാഴ്ചയാണു മരിച്ചത്. ഭാര്യയുടെ മരണ വിവരം അറിയാതെ ഫിലിപ് വെള്ളിയാഴ്ച മരിച്ചു. ഇന്നലെയായിരുന്നു സ്മിതയുടെ വിയോഗം. ഫിലിപ്പിന്റെയും മേരിയുടെയും മറ്റു മക്കള്‍: ഫാ. ജോമോന്‍ (സിഎംഐ, ഉത്തരാഖണ്ഡ്), ജിസി മോള്‍ എടക്കാട്ട്കുടിയില്‍ (കോതമംഗലം). മറ്റൊരു മരുമകള്‍: ജെറി.