അബുദാബി: യുഎഇയില്‍ ഇന്ന് 1930 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു.1503 പേർ രോഗമുക്തിനേടി. നാല് മരണവും ഇന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. രാജ്യത്ത് ഇതുവരെ കോവിഡ് സ്ഥിരീകരിച്ച 497154 പേരില്‍ 479566 പേർ രോഗമുക്തി നേടി. 1554 പേരാണ് മരിച്ചത്. 203,347 ടെസ്റ്റ് നടത്തിയതില്‍ നിന്നാണ് 1930 പേർക്ക് കോവിഡ് സ്ഥിരീകരിച്ചത്. 41.5 മില്ല്യണ്‍ കോവിഡ് ടെസ്റ്റുകളാണ് രാജ്യത്ത് ഇതുവരെ നടത്തിയിട്ടുള്ളത്.