യുഎഇയില്‍ ഇന്ന് 1803 പേർക്ക് കോവിഡ്; രണ്ട് മരണം

യുഎഇയില്‍ ഇന്ന് 1803 പേർക്ക് കോവിഡ്; രണ്ട് മരണം

അബുദാബി: യുഎഇയില്‍ ഇന്ന് 1803 പേ‍ർക്ക് കോവിഡ് സ്ഥിരീകരിച്ചു. 141,862 ടെസ്റ്റ് നടത്തിയതില്‍ നിന്നാണ് ഇത്രയും പേർക്ക് രോഗബാധ സ്ഥിരീകരിച്ചത്. 1760 പേർ രോഗമുക്തി നേടി. രണ്ട് മരണവും ഇന്ന് സ്ഥിരീകരിച്ചു. രാജ്യത്ത് 498957 പേർക്കാണ് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചിട്ടുളളത്. 481326 പേർ രോഗമുക്തി നേടി. 1556 മരണവും രേഖപ്പെടുത്തി. ആക്ടീവ് കേസുകള്‍ 16075 ആണ്. 41.9 മില്ല്യണ്‍ കോവിഡ് ടെസ്റ്റുകളാണ് രാജ്യത്ത് ഇതുവരെ നടത്തിയിട്ടുളളത്. 

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.