ദുബൈ: താമസ വിസക്കാർക്ക് യു.എ.ഇ നീട്ടിനൽകിയ സൗജന്യ കാലാവധി അവസാനിച്ചു. ഒക്ടോബർ 10 വരെയായിരുന്നു കാലാവധി നീട്ടി നൽകിയിരുന്നത്. ഇത് അവസാനിച്ചതോടെ ഇനിയും വിസ പുതുക്കാതെ രാജ്യത്ത് തുടരുന്നവർക്ക് പിഴ അടക്കേണ്ടിവരും. വിസിറ്റിങ് വിസക്കാരുടെ സൗജന്യ കാലാവധി കഴിഞ്ഞമാസം അവസാനിച്ചിരുന്നു. ശേഷവും രാജ്യത്ത് തങ്ങിയവരിൽനിന്ന് 10 ദിവസത്തിനു ശേഷമാണ് പിഴ ഈടാക്കിത്തുടങ്ങിയത്. താമസ വിസക്കാർക്ക് ഇത്തരം ഇളവ് ലഭിക്കുമോ എന്ന കാര്യത്തിൽ വ്യക്തതയില്ല.ജൂലൈ 12ന് ശേഷം വിസ കാലാവധി കഴിഞ്ഞമാസം അവസാനിച്ചിരുന്നു. ജൂലൈ 12ന് ശേഷം വിസ കാലാവധി അവസാനിച്ചവരിൽനിന്ന് നേരത്തേ തന്നെ പിഴ ഈടാക്കിത്തുടങ്ങിയിരുന്നു . ഇവർക്ക് ഒരു മാസമാണ് ഗ്രേസ് പീരിയഡ് നൽകിയിരുന്നത്. ഈ തീയതികളിലും വിസ പുതുക്കാതെ രാജ്യത്ത് തുടരുന്നവരിൽനിന്നാണ് പിഴ ഈടാക്കുന്നത്.
ആദ്യ ദിവസം 125 ദിർഹമും പിന്നീടുള്ള ഓരോ ദിവസവും 25 ദിർഹം വീതവുമാണ് പിഴ. ആറുമാസം കഴിഞ്ഞാൽ ഇത് 50 ദിർഹമായി ഉയരും.