വനിതാ ടി20 ചലഞ്ച്: ടീമുകളെ പ്രഖ്യാപിച്ച് ബിസിസിഐ

വനിതാ ടി20 ചലഞ്ച്: ടീമുകളെ പ്രഖ്യാപിച്ച് ബിസിസിഐ

മുംബൈ: ഐപിഎല്ലിന് സമാന്തരമായി നടത്തുന്ന വനിതാ ടി20 ചലഞ്ചിനുള്ള ടീമുകളെ പ്രഖ്യാപിച്ച് ബിസിസിഐ. അടുത്ത മാസം നാലു മുതൽ ഒമ്പത് വരെ യുഎഇയിൽ നടക്കുന്ന ടൂർണമെന്റിൽ മൂന്ന് ടീമുകളാണ് മാറ്റുരയ്ക്കുന്നത്. സൂപ്പർനോവ ടീമിനെ ഹർ മൻപ്രീത് കൗർ നയിക്കുമ്പോൾ ട്രെയൽ ബ്ലേസേഴ്സിനെ സ്മൃതി മന്ദാനയും വെലോസിറ്റിയെ മിഥാലി രാജും നയിക്കും. അടുത്തമാസം നാലിന് സൂപ്പർനോവയും വെലോസിറ്റിയും തമ്മിലാണ് ആദ്യ മത്സരം. ഇന്ത്യൻ താരങ്ങൾക്ക് പുറമെ ഇംഗ്ലണ്ട്, ദക്ഷിണാഫ്രിക്ക, ശ്രീലങ്ക, വെസ്റ്റിൻഡീസ്, ബംഗ്ലാദേശ്, ന്യൂസിലാൻഡ് ടീമുകളിലുള്ള താരങ്ങളും വനിതാ ടി20 ചടലഞ്ചിന്റെ ഭാഗമാണ്. ഇവർക്ക് പുറമെ തായ്‌ലൻഡ് താരം നത്തകന് ചന്തമും ടൂർണമെന്റിൽ കളിക്കും.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.