അബുദാബി: യുഎഇയില്‍ ഇന്ന് 1903 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 192238 ടെസ്റ്റ് നടത്തിയതില്‍ നിന്നാണ് ഇത്രയും പേർക്ക് രോഗബാധ സ്ഥിരീകരിച്ചത്. 1854 പേർ രോഗമുക്തി നേടി. മൂന്ന് മരണവും ഇന്ന് സ്ഥിരീകരിച്ചു. രാജ്യത്ത് 500860 പേർക്കാണ് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചിട്ടുളളത്. 483180 പേർ രോഗമുക്തി നേടി. 1559 മരണവും രേഖപ്പെടുത്തി.