കറന്‍സിയിലും, സ്‌റ്റെയിന്‍ലസ് സ്റ്റീലിലും കൊറോണ വൈറസ് 28 ദിവസം വരെ നിലനില്‍ക്കുമെന്ന് പഠനം

കറന്‍സിയിലും, സ്‌റ്റെയിന്‍ലസ് സ്റ്റീലിലും കൊറോണ വൈറസ് 28 ദിവസം വരെ നിലനില്‍ക്കുമെന്ന് പഠനം

ഓസ്ട്രേലിയ: കറന്‍സിയിലും, സ്‌റ്റെയിന്‍ലസ് സ്റ്റീലിലും കൊറോണ വൈറസ് 28 ദിവസം വരെ നിലനില്‍ക്കുമെന്ന് പഠനം. ഓസ്ട്രേലിയയുടെ നാഷണല്‍ സയന്‍സ് ഏജന്‍സിയുടെ പഠനറിപ്പോര്‍ട്ടിലാണ് ഇക്കാര്യം പറയുന്നത്. വൈറോളജി ജേണലില്‍ ഈ പഠനം പ്രസിദ്ധീകരിച്ചിട്ടുണ്ട്. ശക്തമായ പ്രകാശമുള്ള സ്ഥലത്തല്ല ഈ പഠനം നടന്നത് എന്നും ഗവേഷകര്‍ പറയുന്നു. 

20 ഡിഗ്രി സെല്‍ഷ്യസ് താപനിലയിലാണ് കൊറോണ വൈറസ് ഗ്ലാസ്സിലും, കറന്‍സിയിലും, സ്‌റ്റെയിന്‍ലസ് സ്റ്റീലിലുമൊക്കെ ഇത്രയും ദിവസം സജീവമായി നിലകൊണ്ടത്. കൂടുതല്‍ താപനിലയില്‍ വൈറസിന് അതിജീവിക്കാന്‍ ചിലപ്പോള്‍ സാധിക്കില്ലെന്നും പഠനത്തില്‍ വ്യക്തമാക്കുന്നു.

ഉപരിതലങ്ങളില്‍ വൈറസ് എത്രകാലം നിലനില്‍ക്കുന്നു എന്നതില്‍ സൂചനകള്‍ ലഭിക്കുമ്പോള്‍ വൈറസിന്റെ വ്യാപനശേഷി സംബന്ധിച്ച് കൂടുതല്‍ കാര്യങ്ങള്‍ മനസ്സിലാക്കാന്‍ സാധിക്കുമെന്നും ഗവേഷകര്‍ പറയുന്നു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.