ബസ് സ്റ്റോപ്പുകളില്‍ മറ്റ് വാഹനങ്ങള്‍ നിർത്തിയാല്‍ 2000 ദിർഹം പിഴയെന്ന് അബുദാബി

ബസ് സ്റ്റോപ്പുകളില്‍ മറ്റ് വാഹനങ്ങള്‍ നിർത്തിയാല്‍ 2000 ദിർഹം പിഴയെന്ന് അബുദാബി

അബുദാബി: ബസ് സ്റ്റോപ്പുകളില്‍ വാഹനങ്ങള്‍ അനധികൃതമായി നിർത്തി യാത്രാക്കാരെ കയറ്റുന്നതും ഇറക്കുന്നതും പാടില്ലെന്ന് അബുദാബി. ഇത്തരത്തില്‍ ചെയ്യുന്നത് മൂലം പലപ്പോഴും ബസുകള്‍ക്ക് നിശ്ചിത സ്ഥലത്ത് നിർത്താന്‍ സാധിക്കാതെ വരികയും ഗതാഗത തടസമുണ്ടാവുകയും ചെയ്യുന്നു. തന്മൂലം നിശ്ചിത സമയത്ത് യാത്ര പൂർത്തിയാക്കാന്‍ സാധിക്കാത്ത സാഹചര്യവും ഉണ്ടാകുന്നു.

പൊതുഗതാഗത സംവിധാനങ്ങള്‍ക്കായി ഒരുക്കിയിട്ടുളള സ്ഥലങ്ങളില്‍ അനധികൃതമായി വാഹനം പാർക്ക് ചെയ്യരുതെന്ന് ഇന്‍ഗ്രേറ്റഡ് ട്രാന്‍സ് പോർട്ട് സെന്‍റർ മുന്നറിയിപ്പ് നല്‍കി. ഇത്തരത്തില്‍ നിയമം ലംഘിക്കുന്നവർക്ക് 2000 ദിർഹമാണ് പിഴയെന്നും അധികൃതർ ഓർമ്മിപ്പിച്ചു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.